കോഴിക്കോട്: കേരള ബാങ്ക് കുറ്റിക്കാട്ടൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ എസ്എച്ച്ജി, ജെഎല്‍ജി കുടുംബശ്രീ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.
കേരള ബാങ്കിന്റെ എസ്എച്ച്ജി - ബിഎല്‍പി വില്ലേജ് ലെവല്‍ പ്രോഗ്രാമുകളുടെ ഭാഗമായി പൂവാട്ടുപറമ്പ് പെരുവയല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കേരള ബാങ്ക് ഡയറക്ടര്‍ ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം.റീന അധ്യക്ഷത വഹിച്ചു.
പെരുവയല്‍ ക്ഷീരോല്പ്പാദക സഹകരണ സംഘം സെക്രട്ടറി പി.പി.മഞ്ജുഷ പ്രസംഗിച്ചു. കേരള ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോസ്ന ജോസ്, എഫ്എല്‍സി റിസോഴ്സ് പേഴ്സണ്‍ ജി.പ്രീത, ആര്. ഹരിത എന്നിവര്‍ ക്ലാസെടുത്തു. ശാഖാ മാനേജര്‍ കെ.സി.ഭാര്‍ഗവി സ്വാഗതവും ടി.സിന്ധു നന്ദിയും പറഞ്ഞു.
കേരള ബാങ്ക് എസ്എച്ച്ജി, ജെഎല്‍ജി സംഗമം നടത്തി
12:27 AM Oct 07, 2022 | Deepika.com