കൂരാച്ചുണ്ട്: മുൻ മന്ത്രിയും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കക്കയത്ത് ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. മുജീബ് കോട്ടോല അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഡാർളി അബ്രാഹം,ആൻഡ്രൂസ് കട്ടിക്കാന,ബേബി തേക്കാനത്ത് , സുനിൽ പാറപ്പുറത്ത്, പി.ടി. ഹംസ, ജോണി മരുതോലി, ജോൺസൺ കക്കയം എന്നിവർ പ്രസംഗിച്ചു. മൗനജാഥയും നടത്തി.
ചക്കിട്ടപാറ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ടൗണിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജോസഫ് പള്ളുരുത്തി, ജെയിംസ് മാത്യു, വി.വി.കുഞ്ഞിക്കണ്ണൻ, ബേബി കാപ്പുകാട്ടിൽ, പി.ബി.സന്തോഷ്, സി.ഡി.ബിജു, പി.പി.രഘുനാഥ്, ജെയിംസ് ഇടച്ചേരി, എ.ജി.ഭാസ്കരൻ , കുഞ്ഞമ്മദ് പെരുഞ്ചേരി എന്നിവർ പ്രസംഗിച്ചു.
താമരശേരി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷണന്റെ നിര്യാണത്തില്‍ സിപിഎം പരപ്പന്‍പൊയില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചന പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയാ കമ്മറ്റി മെമ്പര്‍ പി.സി.അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.വിനയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാന്, കെ.എം. അഷറഫ്, എം.ടി.അയൂബ്, കെ.അബ്ദുല്‍ ബാരി മുസലിയാർ, സി.മൊയ്തീന്‍കുട്ടി ഹാജി, ഉല്ലാസ്, സാബിത്ത് അബ്ദുള്ള സഖാഫി, എ.പി. ഹുസ്സൈന്‍, എ.പി. മൂസ്സ, വി.എൻ. ഉസ്മാന്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ ടി.കെ. ബൈജു, കാരാട്ട് അബ്ദുള്‍ഹഖ് എന്നിവര്‍ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം
12:05 AM Oct 06, 2022 | Deepika.com