കൂരാച്ചുണ്ടിൽ മുസ്ലിം ലീഗ് സമരജാഥാ പ്രയാണത്തിന് തുടക്കം
12:45 AM Oct 04, 2022 | Deepika.com
കൂരാച്ചുണ്ട് : ജനദ്രോഹ സർക്കാരുകൾക്കെതിരേ ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സമരയാത്ര കൂരാച്ചുണ്ടിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക് ജാഥാ ക്യാപ്റ്റൻ സാജിദ് കോറോത്തിനു പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു എം.എ. ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ഒ.കെ. അമ്മദ് , വി.കെ.സി. ഉമ്മർ മൗലവി ,ശാഹുൽ ഹമീദ് നടുവണ്ണൂർ , എം.കെ. അബ്ദുസമദ് , എം. പോക്കർ കുട്ടി, സലാം കായണ്ണ , കെ.സി. ബഷീർ, ഒ.എസ് . അസീസ്, പരീദ് , നിസാർ ചേലേരി എന്നിവർ പ്രസംഗിച്ചു. ആറ് വരെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രയാണം നടത്തും.