പോ​ഷ​ൻ അ​ഭി​യാ​ൻ മാ​സാ​ചര​ണം

12:30 AM Oct 03, 2022 | Deepika.com
മു​ക്കം: പോ​ഷ​ൻ അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ന്യൂ​ട്രി​ഷ്യ​ൻ എ​ക്സി​ബി​ഷ​ൻ, ആ​രോ​ഗ്യ ക്ലാ​സു​ക​ൾ, സെ​മി​നാ​റു​ക​ൾ ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ന്ന​ത്.
ആ​റു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രു​ടെ ഇ​ട​യി​ൽ പോ​ഷ​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ 26 അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പാ​ച​കം ചെ​യ്ത നി​ര​വ​ധി വി​ഭ​വ​ങ്ങ​ളും നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു.

ഗാ​ന്ധി​ജ​യ​ന്തി ദിനാഘോഷം

കോ​ഴി​ക്കോ​ട്: ചേ​വ​ര​മ്പ​ല​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. എ​ഐ​സി​സി അം​ഗം ഡോ. ​ഹ​രി​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ന് സ്വീ​ക​ര​ണ​വും മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ചേ​വാ​യൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജ​നാ​ർ​ദ്ദ​ന​ൻ, സെ​ക്ര​ട്ട​റി സി.​ടി. മ​നോ​ഹ​ര​ൻ, കെ.​എം. സ​ന്തോ​ഷ്, വി. ​റ​ഫീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.