കോഴിക്കോട്: താൻ വിശ്വസിക്കുന്ന ആശയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളോടു പോലും സൗഹൃദപരമായി പെരുമാറുകയും രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ നിലനിർത്തുകയും ചെയ്ത അപൂർവം നേതാക്കളിൽ ഒരാളായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ വി.സി. ചാണ്ടി പറഞ്ഞു.
കേരള കോൺഗ്രസ് -എം
അനുശോചിച്ചു
കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം. പോൾസൺ, കെ.കെ. നാരായണൻ, ബേബി കാപുകാട്ടിൽ, ആന്റണി ഈരൂരി, വയലാങ്കര മുഹമ്മദ് ഹാജി, സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻ തോട്ടം, റുഖിയാ ബീവി, വിനോദ് കിഴക്കയിൽ, ജോസഫ് വെട്ടുകല്ലേൽ, റോയി മുരിക്കോലിൽ, ബോബി ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു
12:30 AM Oct 03, 2022 | Deepika.com