സഹകരണ മേഖല ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം:എം.കെ. രാഘവൻ എംപി
11:54 PM Oct 01, 2022 | Deepika.com
പന്തീരാങ്കാവ്: പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കപ്പെടുമ്പോൾ സഹകരണ മേഖല ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.കെ. രാഘവൻ എംപി പറഞ്ഞു.പന്തിരാങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ബാബു നരിക്കുനി അധ്യക്ഷത വഹിച്ചു.