മുക്കം: തോട്ടുമുക്കം ഗവ യുപി സ്കൂളിലെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. 2021 - 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ പഞ്ചായത്ത് അനുവദിച്ച 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്. നിലവിൽ അഞ്ച് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ മനസിലാക്കി നവീകരണത്തിനായി തുക വകയിരുത്തുകയായിരുന്നു. മേൽക്കൂരയടക്കം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയും കെട്ടിടത്തിന്റെ ചുമരുകൾ ചിത്രങ്ങൾ വരച്ച് വർണ്ണ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ദിവ്യ ഷിബു അധ്യക്ഷയായി. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ മെഗാ പൂക്കളമൊരുക്കിയവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷിഹാബ് മാട്ടുമുറി, ആയിഷ ചേലപ്പുറത്ത്, കെ.പി. സൂഫിയാൻ, ടി.കെ.അബൂബക്കർ, പിടിഎ പ്രസിഡന്റ്് വൈ.പി.അഷ്റഫ്, പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ, എസ്എംസി ചെയർമാൻ കെ.ബാബു, പിടിഎ പ്രസിഡന്റ് ജിഷ തുടങ്ങിയവർ സംസാരിച്ചു.
നവീകരിച്ച സ്കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു
11:54 PM Oct 01, 2022 | Deepika.com