കോ​ട​ഞ്ചേ​രി ജ​ന​മൈ​ത്രി പോ​ലീ​സ് മാ​ര​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്നു

11:58 PM Sep 29, 2022 | Deepika.com
കോ​ട​ഞ്ചേ​രി: ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട​ഞ്ചേ​രി ജ​ന​മൈ​ത്രി പോ​ലീ​സ് മാ​ര​ത്തോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 7:30 ന് ​ക​ണ്ണോ​ത്ത് മു​ത​ൽ കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ മ​ത്സ​രം. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഹൈ​സ്കൂ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ട​ഞ്ചേ​രി ജ​ന​മൈ​ത്രി പോ​ലീ​സ് അ​റി​യി​ച്ചു. മ​ത്സ​രം താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി അ​ഷ​റ​ഫ് തെ​ങ്ങി​ല​ക്ക​ണ്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന​താ​ണ്.

അ​സ​റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ച​ക്കി​ട്ട​പാ​റ: അ​സ​റ്റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന "അ​സ​റ്റ് ന​വ​ജീ​വ​നം 2022-25' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. അ​സ​റ്റ് ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പെ​രി​ഞ്ചേ​രി കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം നു​സ്ര​ത്ത്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ഗി​രീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, എം. ​നൗ​ഷാ​ദ്, റ​ഹ്ന ന​ബീ​ൽ, അ​നു​പ​മ ഉ​ജെ​ഷ്, കെ.​സി. അ​വ​റാ​ൻ​കു​ട്ട, ഉ​മ്മ​ർ പു​തു​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.