താമരശേരി: കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന് നടപ്പിലാക്കുന്ന സുദൃഢം ക്യാമ്പയിന് പുതുപ്പാടിയില്‍ തുടക്കം കുറിച്ചു.
പുതിയ കുടുംബശ്രീകള്‍ രൂപീകരിക്കുക, പുതിയ അംഗങ്ങളെ കൂട്ടിചേര്‍ക്കുക, നിഷ്ക്രിയമായ കുടുംബശ്രീകളെ ശക്തിപെടുത്തുക, പ്രത്യേക അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിക്കുക, വിട്ടു പോയ അംഗങ്ങളെ തിരിച്ചെത്തിക്കുക, അതിന്റെ ഭാഗമായുള്ള പരിശീലനങ്ങള്‍ നടത്തുക എന്നിവയാണ് സുദൃഢം ക്യാമ്പയിനിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
സിഡിഎസ് അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായതോടെ വാര്‍ഡ് തല കര്‍മ്മപദ്ധതി തയാറാക്കി ഒക്ടോബര്‍ പത്തിനുള്ളില്‍ ക്യാമ്പയിന് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. പ
്രചരണ പരിപാടിയുടെ ഭാഗമായി എഡിഎസ് തലത്തില്‍ പോസ്റ്ററുകള്‍ തയാറാക്കിയും കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പ്രചരണ റാലികളും സംഘടിപ്പിക്കാനും എല്ലാ എഡിഎസിലും ഒരു പുതിയ കുടുംബശ്രീ രൂപീകരിച്ചു ക്യാമ്പയിന് പ്രവര്‍ത്തനം വിജയിപ്പിക്കാനും തീരുമാനിച്ചതായി സിഡിഎസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. സിഡിഎസ് അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് റിസോഴ്സ് പേഴ്സണ്‍ ഷിജി വര്‍ഗീസ് നേതൃത്വം നല്കി. കാവുംപുറം എഡിഎസില്‍ നടന്ന പ്രചരണ റാലിക്ക് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, പഞ്ചായത്ത് മെമ്പര്‍ കെ.ജി.ഗീത, എഡിഎസ് സെക്രട്ടറി ശ്രീജ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പുതുപ്പാടിയില്‍ കുടുംബശ്രീ സുദൃഢം കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
11:58 PM Sep 29, 2022 | Deepika.com