കോഴിക്കോട് : ബ്രദേഴ്സ് മ്യൂസിക്ക് ക്ലബിന്റെ എഴുപത്തിനാലാം വാർഷികാഘോഷം ഒക്ടോബർ ഒന്നിന് വൈകുന്നേരം ആറു മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സംഗീതജ്ഞർ പങ്കെടുക്കുന്ന ഗ്രാന്റ് മ്യൂസിക്കൽ ഈവനിംഗ് പരിപാടിയും നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാതൃഭൂമി മുഴുൻ സമയ ഡയറക്ടറും സിനിമാ നിർമാതാവുമായ പി.വി.ഗംഗാധരൻ, കാലിക്കറ്റ് സർവീസ് സഹകരണ ബാങ്ക് ചെയർമാനും എംവിആർ കാൻസർ സന്ററിന്റെ ഡയറക്ടറുമായ ജി.നാരാണൻകുട്ടി മാസ്റ്റർ എന്നിവർ പങ്കെടുക്കും.
സെക്രട്ടറി ഇ.അനേഷ് കുമാർ, പ്രസിഡന്റ് അഡ്വ.ടി.എം.വേലായുധൻ, ട്രഷറർ കെ.പി.ഖാലിദ് , ഫ്രാൻസിസ് ജോർജ് ഡിസൂസ, സലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബ്രദേഴ്സ് മ്യൂസിക്ക് ക്ലബിന്റെ എഴുപത്തിനാലാം വാർഷികാഘോഷം നാളെ
11:57 PM Sep 29, 2022 | Deepika.com