വയോധികയ്ക്ക് സ്വകാര്യ ബസിടിച്ച് പരിക്കേറ്റു
11:46 PM Sep 28, 2022 | Deepika.com
താമരശേരി: റോഡരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികയ്ക്ക് സ്വകാര്യ ബസിടിച്ച് പരുക്കേറ്റു. പുതുപ്പാടി കൊട്ടാരക്കാത്ത് തുരുത്തികാട്ടില്‍ മേരി (65)ആണ് പരുക്കേറ്റത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രുഷ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 11.30തോടെ കാരാടിയിലാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാനമ്പാടി എന്ന ബസാണ് ഇടിച്ചത്.