കോഴിക്കോട് : ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജും സംയുക്തമായി ഈറ്റ് റൈറ്റ് മേള സംഘടിപ്പിച്ചു. അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ഇന്ത്യൻ നോഡൽ ഓഫീസർ പി.റാഫി ഫോർട്ടിഫൈഡ് റൈസ് ഇൻ ഫുഡ് സേഫ്റ്റി നെറ്റ്സ് എന്ന വിഷയത്തിലും ഡോ.ഇന്ദു ബാല കോന്നി ഫുഡ് സേഫ്റ്റി ഓഫീസർ മെയ്ക്ക് വേ ഫോർ മില്ലെറ്റസ് എന്ന വിഷയത്തിലും സെമിനാറുകൾ അവതരിപ്പിച്ചു.
ഐസിഡിഎസ് പ്രവർത്തകർ, സ്കൂൾ മിഡ് ഡേ മീൽസ് ഓഫീസർമാർ, കച്ചവടക്കാർ, റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, വിദ്യാർഥികൾ തുടങ്ങിയ വിവിധ മേഖലയിലെ പ്രവർത്തകർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നടന്ന ഇന്റർ കോളജ് മില്ലറ്റ് ബേസ്ഡ് പാചക മത്സരത്തിൽ എംഇഎസ് കോളജ് മമ്പാട് ഒന്നാം സ്ഥാനത്തെത്തി. സാഫി കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇന്ത്യയിൽ ആകമാനം നടക്കുന്ന ഈറ്റ് റൈറ്റ് ചാലഞ്ചിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ശക്തമായി തുടരും എന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.വിനോദ് അറിയിച്ചു.
കോഴിക്കോട് നോർത്ത് ഫുഡ് സേഫ്റ്റി ഓഫീസർ വിഷ്ണു എസ്.ഷാജി, കോഴിക്കോട് മേഖല ഡെപ്യൂട്ടി കമ്മീഷണർ അലക്സ് കെ.ഐസക്, ജെഡിടി ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.സി.എച്ച്.ജയശ്രീ, അധ്യാപകരായ ടെസ്ന മാത്യു, അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.
ഈറ്റ് റൈറ്റ് മേള സംഘടിപ്പിച്ചു
11:46 PM Sep 28, 2022 | Deepika.com