കൂരാച്ചുണ്ട്: തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം ചേർന്നു.
യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ,വെറ്റിനറി സർജൻ എന്നിവർ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും വിപുലമായ കമ്മിറ്റിക്കും രൂപം നൽകി. നായ പിടുത്തക്കാരെ കണ്ടെത്തി പരിശീലനം നൽകുന്നതിനും ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിക്കുവാനും തീരുമാനിച്ചു.
നിലവിൽ പഞ്ചായത്തിലെ 140 വളർത്തു നായകൾക്ക് വാക്സിനേഷൻ നൽകി. ബാക്കിയുള്ളവയ്ക്ക് വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് കൂരാച്ചുണ്ടിലെ വെറ്റിനറി ഡിസ്പൻസറിയിലും കരിയാത്തുംപാറ സബ് സെന്ററിലും വെച്ച് വാക്സിൻ നൽകുവാനും തീരുമാനമായി. വളർത്തുനായകൾക്ക് നിർബന്ധമായും വാക്സിൻ നൽകി പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും അല്ലാത്തപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി, രാഷ്ട്രീയ പാർട്ടി, യുവജന സന്നദ്ധ , സംഘടന വ്യാപാരി , കുടുംബശ്രീ, അധ്യാപക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തെരുവ് നായ ശല്യം: കൂരാച്ചുണ്ട് പഞ്ചായത്തിൽ യോഗം ചേർന്നു
11:59 PM Sep 27, 2022 | Deepika.com