കോഴിക്കോട്: കോഴിക്കോട് ഫറോക്കിലും ഒളവണ്ണയിലും നായ് ഭീതി കുറയുന്നില്ല. സമീപകാലത്തായി നിരവധി പേര്‍ക്കാണ് ഈ ഭാഗത്ത് കടിയേറ്റത്.
കഴിഞ്ഞ ദിവ
സം ചെറുവണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പ്രായമായവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികയുടെ ശരീരമാകെ കടിച്ചുപറിച്ചു.
ഇഎസ്ഐ ഡിസ്പെൻസറിക്ക് സമീപംമേലത്ത് പറമ്പിൽ ഹൗസിൽ നാരായണി (81), മകൻ രമേശൻ (55), പുതുക്കുളങ്ങര ബാബുരാജിന്റെ മകൻ അഖിൽ (24), പൂകാട് പ്രേമലത (പ്രേമി, - 68) എന്നിവരാണ് ആക്രമണത്തിനിരയായത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒളവണ്ണ കോന്തനാരിയിലും പള്ളിപ്പുറത്തുമായി ഒന്‍പതു പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു.
പള്ളിപ്പുറത്ത് പുത്തലത്ത് അനിതയ്ക്ക് വീടിന്റെ മുറ്റത്തു വച്ചാണ് കടിയേറ്റത്. കോന്തനാരി ബൊട്ടാണിക്കല്‍ ഗാര്ഡന് മുന്നില്‍ വച്ചാണ് മറ്റുള്ളവര്‍ക്ക് കടിയേറ്റത്. നായയെ പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു.
ഒളവണ്ണയിലും ഫറോക്കിലും നായപ്പേടി
11:59 PM Sep 27, 2022 | Deepika.com