താമരശേരി : കട്ടിപ്പാറ കനിവ് ഗ്രാമത്തിന്റെയും പീപ്പിൾസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തുന്ന ബേക്കറി ഉത്പന്ന നിർമാണത്തിൽ ദ്വിദിന സ്വയം സംരംഭകത്വ പരിശീലനത്തിന് തുടക്കമായി.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ട്രൈയിനർ പത്മിനി ശിവദാസ് വിവിധ ബേക്കറി ഉത്പന്നങ്ങളുടെ നിർമാണം പരിശീലിപ്പിച്ചു. കനിവ് ഗ്രാമം വൈസ് പ്രസിഡന്റ് എം.എ.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. സൈനബ നാസർ, ആർ.കെ.അബ്ദുൽ മജീദ് മാസ്റ്റർ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, ഒമർ അഹമ്മദ്, വി.കെ.ഫാഖിറ , ജൗഹർ എന്നിവർ സംസാരിച്ചു.
കനിവ് ഗ്രാമത്തിൽ സ്വയം തൊഴിൽ പരിശീലനം ആരംഭിച്ചു
11:51 PM Sep 26, 2022 | Deepika.com