തിരുവമ്പാടി: ഏതാനും ആഴ്ചകൾക്ക് മുൻപ് മേലെ മറിപ്പുഴ വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒഴുകി വന്ന കൂറ്റൻ പാറക്കല്ലുകൾ മറിപ്പുഴ പാലത്തിനും റോഡിനും ഭീക്ഷണിയാകുന്നു. ശക്തമായ മഴ ഉണ്ടായാൽ ഇവിടെ പുഴ ഗതിമാറി ഒഴുകുവാനും പാലം തകരുവാനും സാധ്യത ഉണ്ട് .
2018-ൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഇവിടെ റോഡ് തടസപ്പെട്ടിരുന്നു. ഏറെ കാലത്തിനു ശേഷമാണ് ഇവിടെ ഗതാഗതം പുന:സ്ഥാപിച്ചത്.
അടിയന്തരമായി പുഴയിൽ വന്നടിഞ്ഞ കല്ലുകൾ പൊട്ടിച്ച് മാറ്റുന്നതിന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥലം സന്ദർശിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ഈ ആവശ്യം ഉന്നയിച്ച് മുത്തപ്പൻപുഴ ഗ്രാമസഭ പ്രമേയം പാസാക്കി.
മറിപ്പുഴ പാലത്തിനും റോഡിനും ഭീഷണിയായി കൂറ്റൻ പാറക്കല്ലുകൾ
11:51 PM Sep 26, 2022 | Deepika.com