കൊയിലാണ്ടി: തിക്കേടി അകലാ പുഴയിൽ ഫൈബർ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മുചുകുന്ന് പുതിയോട്ടിൽ അസൈനാറുടെ മകൻ അഫ് നാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. നാല് പേർക്ക് സഞ്ചാരിക്കാവുന്ന ഫൈബർ തോണിയിൽ വിനോദത്തിനായി പോയ തോണിയാണ് മറിഞ്ഞത്.
ഒപ്പമുണ്ടായിരുന്ന നിയാസ് (22), ഷെഹീൻ (21), നിവേദ് (20) എന്നിവർ നീന്തി രക്ഷപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
10:25 PM Sep 25, 2022 | Deepika.com