മഫീദയുടെ കുടുംബത്തെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു
11:59 PM Sep 24, 2022 | Deepika.com
മാനന്തവാടി: ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റു മരിച്ച തരുവണ പുലിക്കാട് കണ്ടിയിൽപൊയിൽ മഫീദയുടെ (48)കുടംബാംഗങ്ങളെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സന്ദർശിച്ചു. മഫീദ മരിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നു കുടുംബം ആരോപിച്ചു. കുടുംബത്തിന് നീതി ലഭിക്കുന്നതിനു ഇടപെടുന്നതിന്റെ ഭാഗമായി മഫീദയുടെ മകനൊപ്പം ജില്ലാ പോലീസ് മേധാവിയെ കാണുമെന്നു എംഎൽഎ പറഞ്ഞു. വെള്ളമുണ്ട പഞ്ചായത്ത് യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും കൂടെ ഉണ്ടായിരുന്നു.