പുൽപ്പള്ളി: ചീയന്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ 10 ദിവസത്തെ തിരുനാളിന് തുടക്കംകുറിച്ചു കെടാവിളക്കിനു സ്വീകരണം നൽകി. കോതമംഗലം ചെറിയപള്ളിയിലെ പരിശുദ്ധ മോർ ബസേലിയോസ് ബാവായുടെ കബറിടത്തിൽനിന്നുള്ള കെടാവിളക്ക് ഫാ.ജോസ് പരത്തുവയൽ ഫാ.കുര്യാക്കോസ് ഐക്കരക്കുഴിക്ക് കൈമാറി.
ഡോ.യോഹനോൻ മോർ പീലക്സിനോസ് വലിയ തിരുമേനിയുടെയും സഖറിയാസ് മോർ പോളികാർപ്പോസ് തിരുമേനിയുടെയും ശമുവേൽ മോർ പീലക്സിനോസ് തിരുമേനിയുടെയും കബറിടങ്ങളിലെ പ്രാർത്ഥനയ്ക്കുശേഷം ദേവാലയത്തിൽഎത്തിച്ച കെടാവിളക്ക് ഫാ.അജു ചാക്കോ അരത്തമ്മമുട്ടിൽ ഏറ്റുവാങ്ങി.
നവീകരിച്ച ബേസിൽ ഹോം കൂദാശയിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ് തേഫാനോസ് മുഖ്യകാർമികത്വം വഹിച്ചു. ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ദേവാലയ കവാടത്തിൽ ഭദ്രാസനാധിപന്‍ സ്വീകരണം നൽകി. വിശുദ്ധ മുന്നിൻമേൽ കുർബാനയിൽ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തലശേരിയിലെ സെന്റ് ജോർജ് പള്ളിയിൽനിന്നു കൊണ്ടുവന്ന കൊടി ദേവാലയ അങ്കണത്തിൽ ഏറ്റുവാങ്ങി.
കെടാവിളക്കിനു സ്വീകരണം നൽകി
11:59 PM Sep 24, 2022 | Deepika.com