മാനന്തവാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും ട്രയാത്തലോണ്‍ ജില്ലാ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്നു മാനന്തവാടിയിൽ സംസ്ഥാനതല ട്രയാത്തലോണ്‍ മത്സരം നടത്തും. പഴശ്ശി പാർക്കും പുഴയോരവും മത്സരത്തിനു വേദിയാകും.
ഒ.ആർ. കേളു എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്രതലത്തിൽ ട്രയാത്തലോണ്‍ മാനന്തവാടിയിൽ നടത്താൻ കഴിയുമോ എന്നു വിലയിരുത്തുകയും മത്സര ലക്ഷ്യമാണ്. മികച്ച രീതിയിൽ മത്സരം സംഘടിപ്പിക്കാൻ കഴിഞ്ഞാൽ ഫെബ്രുവരിയിൽ അന്താരാഷ്ട്ര ട്രയാത്തലോണിനു മാനന്തവാടി വേദിയാകും. നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നീ ഇനങ്ങൾ അടങ്ങുന്നതാണ് ട്രയാത്തലോണ്‍. മത്സരിക്കുന്നവർ 750 മീറ്റർ പുഴയിൽ നീന്തി കാട്ടിക്കുളത്തേക്ക് സൈക്ലിംഗ് നടത്തി തിരിച്ചുവന്ന് ഓട്ടവും പൂർത്തിയാക്കണം. ട്രയാത്തലോണ്‍ മത്സരത്തിലൂടെ ജില്ലയിൽ കായിക-വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാട്ടം സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
മാനന്തവാടിയിൽ ട്രയാത്തലോണ്‍ മത്്സരം ഇന്ന്
11:57 PM Sep 24, 2022 | Deepika.com