വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്‌സ​ര​ങ്ങ​ൾ

11:57 PM Sep 24, 2022 | Deepika.com
ക​ൽ​പ്പ​റ്റ: ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ആ​ഘോ​ഷി​ക്കു​ന്ന വ​ന്യ​ജീ​വി വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും.

ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളും എ​ട്ടി​നു സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​കൃ​തി, വ​ന്യ​ജീ​വി എ​ന്നീ വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​മാ​ണ് ന​ട​ത്തു​ക. ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്വി​സ്, ഉ​പ​ന്യാ​സം, പ്ര​സം​ഗം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും.എ​ല്ലാ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​അം​ഗീ​കൃ​ത/​സ്വാ​ശ്ര​യ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ണ്ട് പേ​ര​ട​ങ്ങു​ന്ന ടീ​മാ​യാ​ണ് ക്വി​സി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഓ​രോ സ്ഥാ​പ​ന​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​സം​ഗം, ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും. ജി​ല്ലാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ഓ​രോ മ​ത്സ​ര​യി​ന​ത്തി​ലെ​യും ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും പു​റ​മേ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും അ​നു​ഗ​മി​ക്കു​ന്ന ര​ക്ഷ​ക​ർ​ത്താ​വി​നും ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വും സ്ളീ​പ്പ​ർ​ക്ലാ​സ്‌​സ് യാ​ത്രാ​ചെ​ല​വും ന​ൽ​കും.

ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ലാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ. ര​ണ്ടി​നു രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30 മു​ത​ൽ 11.30 വ​രെ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പെ​ൻ​സി​ൽ ഡ്രോ​യി​ഗ് മ​ത്സ​രം ന​ട​ക്കും. 11.45 മു​ത​ൽ 12.45 വ​രെ ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ന്യാ​സ മ​ത്സ​ര​വും 2.15 മു​ത​ൽ 4.15 വ​രെ വാ​ട്ട​ർ ക​ള​ർ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും ന​ട​ക്കും. മൂ​ന്നി​നു രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ. 10 മു​ത​ൽ ഉ​ച്ച​വ​രെ ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​വും ര​ണ്ടു മു​ത​ൽ നാ​ലു വ​രെ പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ക്കും. ഫോ​ണ്‍: 04936 202623.