പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

11:05 PM Sep 23, 2022 | Deepika.com
കു​ന്ന​മം​ഗ​ലം: പൂ​നൂ​ർ പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പ​യ​മ്പ്ര പൊ​യി​ൽ​താ​ഴം ഷി​നോ​ദ് ച​ന്ദ്ര​യു​ടെ മ​ക​ൻ ഹി​ര​ൺ ച​ന്ദ്ര (17) മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് സം​ഭ​വം. വീ​ട്ടി​ന​ടു​ത്തു​ള്ള ഇ​രു​മ്പ​ൻ കു​റ്റി​ക്ക​ൽ ക​ട​വി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ കു​ട്ടി​ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ഹി​ര​ൺ ച​ന്ദ്ര ക​യ​ത്തി​ലേ​ക്ക് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​യ​ത്തി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

പ​യ​മ്പ്ര സ്കൂ​ളി​ൽ നി​ന്ന് ഇ​ത്ത​വ​ണ പ്ല​സ് ടു ​ക​ഴി​ഞ്ഞ​തി​നു ശേ​ഷം ബി​ടെ​ക്കി​ന് കൊ​ല്ല​ത്ത് പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നു. ഇ​ന്നാ​യി​രു​ന്നു പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഹ​ർ​ത്താ​ൽ കാ​ര​ണം യാ​ത്ര മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഹി​തു​ൽ ച​ന്ദ്ര ഏ​ക സ​ഹോ​ദ​ര​നാ​ണ്. കു​രു​വ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ടി. സി​ന്ധി​ത​യാ​ണ് അ​മ്മ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.