തിരുവമ്പാടി: ലയൺസ് ക്ലബ് തിരുവമ്പാടി ഒക്ടോബർ രണ്ടിന് ലയൺസ് ഹാളിൽ സംഘടിപ്പിക്കുന്ന ചിത്രരചന - ഉപന്യാസരചന മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം തിരുവമ്പാടി ലയൺസ് ഹാളിൽ വച്ച് ലയൺസ് തിരുവമ്പാടിയുടെ ചാട്ടർ പ്രസിഡന്റ് ഡോ. പി.എം. മത്തായി നിർവഹിച്ചു.
ലയൺസ് ക്ലബ് ഓഫ് തിരുവമ്പാടി പ്രസിഡന്റ് ടോമി തറക്കുന്നേൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജിമ്മി ജോർജ്ജ്, കെ.സി. ജോൺ, കെ.ഐ. റഹ്മത്തുള്ള, തോമസ് മാത്യു, ജയേഷ് സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഓക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ തിരുവമ്പാടി ലയൺസ് ഹാളിൽ 11 വയസ് മുതൽ 13 വയസുവരെയുള്ള വിദ്യാർഥികളുടെ ചിത്രരചന -ഉപന്യാസ രചന മത്സരങ്ങൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447622123
പോസ്റ്റർ പ്രകാശനം ചെയ്തു
11:09 PM Sep 22, 2022 | Deepika.com