മുക്കം: ഏഴുവർഷം മുൻപ് മുക്കം നഗരസഭയ്ക്ക് സർക്കാർ അനുവദിച്ച പോളിടെക്നിക് യാഥാർഥ്യമാകുന്നു.
മുക്കം ചേന്ദമംഗലൂർ റോഡിലെ മുത്താപ്പുമ്മലിലുള്ള വഖഫ് ബോർഡിന്റെ അധീനതയിലുള്ള നിർദിഷ്ട സ്ഥലം സ്പെഷൽ ഓഫീസർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. നഗരസഭയിൽ സർക്കാർ പോളിടെക്നിക് ഉടൻ യാഥാർഥ്യമാവുമെന്നും എഐസിടിഇ മാനദണ്ഡപ്രകാരമുള്ള ഏറ്റവും പുതിയ കോഴ്സുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർമാൻ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ. സത്യനാരായണൻ, എ. അബ്ദുൽ ഗഫുർ, കൗൺസിലർമാരായ നികുഞ്ജം വിശ്വനാഥൻ, ഫാത്തിമ കൊടപ്പന, സി. പ്രഗിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
പോളിടെക്നിക് യാഥാർഥ്യമാകുന്നു
11:57 PM Sep 21, 2022 | Deepika.com