തിരുവമ്പാടി : ലിസ പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ സെന്റർ ത്രിദിന വളണ്ടിയർ പരിശീലന കോഴ്സ് നടത്തി.
അർഹരായ മുഴുവൻ രോഗികൾക്കും ഗുണമേന്മയുള്ള സമഗ്ര സാന്ത്വന പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലന കോഴ്സ് സംഘടിപ്പിച്ചത്.തിരുവമ്പാടി പഞ്ചായത്തിലെ മികച്ച വനിതാ കർഷക പ്രതിഭാ പുരസ്കാരം നേടിയ മേഴ്സി സോണി തറപ്പേൽ , സ്നേഹാലയം മാനേജർ എന്ന നിലയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് അംഗീകാരം ലഭിച്ച ബേബി കാരിക്കാട്ടിൽ എന്നീ പാലിയേറ്റീവ് വളണ്ടിയർ മാരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി. മാത്യു കൊച്ചു കൈപ്പേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സി. ജോസഫ് , ട്രഷറർ കെ.ഇ. ജോർജ് , ലീലാമ്മ തോമസ്, ഫ്രാൻസീസ് കൊട്ടാരം ,പി.എം. ഹുസൈൻ, പി.ടി. ജിമ്മി, ബിജി ജോസ് , മേരി സാവിയോ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് വോളണ്ടിയർ പരിശീലന കോഴ്സ് നടത്തി
11:57 PM Sep 21, 2022 | Deepika.com