കോഴിക്കോട് : പുസ്തകങ്ങളിൽ നിന്ന് വായിച്ചു പഠിച്ച അറിവിനെക്കാൾ മഹത്തരമാണ് ചരിത്രശേഷിപ്പുകൾ നേരിട്ടനുഭവിക്കുന്നതെന്ന തിരച്ചറിവോടെയായിരുന്നു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കളരിയായ 'ആസ്പയർ' വിദ്യാർഥികളുടെ പൈതൃക നടത്തം.
റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കട്ട് സൈബർ സിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൈതൃകത്തെ തിരിച്ചറിയുമ്പോൾ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയർ അഭിപ്രായപ്പെട്ടു. ഗൈഡ് ഡോ. അജ്മൽ മുഈൻ നേതൃത്വം നൽകി. കിഡ്സൺ കോർണറിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് കാലിക്കട്ട് സൈബർ സിറ്റി പ്രസിഡന്റ് ജലീൽ എടത്തിൽ അധ്യക്ഷത വഹിച്ചു. മിഠായിത്തെരുവിലൂടെ നടന്ന് തുടങ്ങിയ യാത്ര പാഴ്സി ക്ഷേത്രം, ഹനുമാൻ കോവിൽ , ജൈന ക്ഷേത്രം, മുച്ചുന്തി പള്ളി,ഷിയാ മസ്ജിദ്, ജിഫ്രി ഹൗസ്, ഗുജറാത്തി സ്ട്രീറ്റ് എന്നിവ സന്ദർശിച്ചു.
വിദ്യാർഥികളുടെ പൈതൃക നടത്തം സംഘടിപ്പിച്ചു
11:57 PM Sep 21, 2022 | Deepika.com