ബാലുശേരി: അമേരിക്കയിലെ ലോകപ്രശസ്തമായ മിഷിഗാന്‍ സാങ്കേതിക സര്‍വകലാശാലയിലെ പ്രഫസര്‍മാര്‍ മുണ്ടക്കര എയുപി സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളിന്റെ 80-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയിലാണ് ഇവര്‍ പങ്കെടുത്തത്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.
മിഷിഗാന്‍ സാങ്കേതിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊവോസ്റ്റും ഫിസിക്സ് പ്രഫസറും ശാസ്ത്രജ്ഞനുമായ വില്‍.എച്ച്.കാന്ഡ്രല് , ഫിസിക്സ് വിഭാഗം മേധാവിയും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫസര്‍ രവീന്ദ്ര പാണ്ഡെ, കോഴിക്കോട് എന്‍ഐടി ഫിസിക്സ് വിഭാഗം മേധാവിയും എന്‍ഐടിയുടെ വിദേശകാര്യ ചെയര്‍പേഴ്സണും മുണ്ടക്കര എ.യു.പി. സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയുമായ ഡോ. എം. കെ.രവിവര്‍മ്മ,എന്‍ഐടി ഫിസിക്സ് പ്രഫസര്‍ ഡോ. മനീഷ് ചന്ദ്രന് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമായി സംഘം സംവദിച്ചു. ശാസ്ത്രകാരന്മാരുമായുള്ള കൂടിക്കാഴ്ച ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സഹായകമായതായി പ്രധാനാധ്യാപകന് കെ.സന്തോഷ് അഭിപ്രായപ്പെട്ടു. വിദേശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘം വിദ്യാലയത്തില്‍ എത്തിയത് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗതുകമായി.
അമേരിക്കന്‍ സര്‍വകലാശാല പ്രതിനിധികള്‍ മുണ്ടക്കര എയുപി സ്കൂള്‍ സന്ദര്‍ശിച്ചു
11:52 PM Sep 20, 2022 | Deepika.com