കോ​ട പി​ടി​ക്കാ​ൻ​എ​ത്തി​യ എ​ക്സൈ​സിനെ ആ​ക്ര​മി​ച്ചു

11:19 PM Nov 16, 2018 | Deepika.com
എ​ഴു​കോ​ണ്‍: കോ​ട പി​ടി​ക്കാ​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം. റെ​യ്ഡി​ൽ 185 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു. കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​രു​ടെ ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

ഓ​ട​നാ​വ​ട്ടം മു​ട്ട​റ മ​ണി​ക​ണ്ഠേ​ശ്വ​രം ശ്രീ​മൂ​ല​ത്തി​ൽ ശ്യാം(25), ​വാ​ഴ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഗു​ണ്ടു എ​ന്ന് വി​ളി​ക്കു​ന്ന ഉ​മേ​ഷ്(35) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ടോ​ടി​യ​ത്. രാ​ത്രി 11.30ഓ​ടെ​യാ​ണ് ഇ​വ​ർ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി ചാ​വ​രു​മ​ല​യി​ലെ​ത്തി​യ​ത്.

ഇ​വ​രെ തൊ​ണ്ടി​യു​മാ​യി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗോ​പ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​മേ​ഷ് ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ല​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ ​ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജ്മോ​ഹ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടായിരുന്നു.