+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​ശു​ദി​ന​റാ​ലി; കൊ​ല്ല​ത്ത് 25000 കു​ട്ടി​ക​ളെ പങ്കെടുപ്പിക്കും

കൊല്ലം ശി​ശു​ദി​ന ആ​ഘോ​ഷം 2023 ന്‍റെ ​സം​ഘ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. സം​സ്ഥാ​ന ത​ല​ത്തി​ല്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ര്‍​ഷ
ശി​ശു​ദി​ന​റാ​ലി; കൊ​ല്ല​ത്ത് 25000 കു​ട്ടി​ക​ളെ പങ്കെടുപ്പിക്കും
കൊല്ലം ശി​ശു​ദി​ന ആ​ഘോ​ഷം 2023 ന്‍റെ ​സം​ഘ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. സം​സ്ഥാ​ന ത​ല​ത്തി​ല്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ശി​ശു​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലും വൈ​വി​ധ്യ​വും പു​തു​മ​യു​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ ആ​ണ് സം​ഘ​ടി​പ്പി​ക്കു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​ശി​ശു​ദി​ന സ്റ്റാ​മ്പി​ന്‍റെ പ്ര​കാ​ശ​നം ന​വം​ബർ 14 ന് ​മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും.

കാ​ല്‍ ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളെ അ​ണി​നി​ര​ത്തി ശി​ശു​ദി​ന ഘോ​ഷ​യാ​ത്ര ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും. ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള സ​ന്ദേ​ശം കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്നു​ള്ള​താ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വ​ര്‍​ണോ​ത്സ​വം 2023 എ​ന്ന പേ​രി​ല്‍ കൊ​ല്ല​ത്തു ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്റ്, പ്ര​ധാ​ന​മ​ന്ത്രി, സ്പീ​ക്ക​ര്‍ എ​ന്നി​വ​രെ പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ഞ്ഞെ​ടു​ക്കും.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വി​ഭി​ന്ന​മാ​യി 14 ജി​ല്ല​ക​ളി​ല്‍ നി​ന്നും ഇ​ത്ത​ര​ത്തി​ല്‍ തെര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന 5 ദി​വ​സ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും.

​അ​ഥി​തി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍,പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ഉ​റ​പ്പാ​ക്കി ആ​യി​രി​ക്കും ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍. സം​സ്ഥാ​ന​ത്തെ ആ​ദ്യ ബാ​ല സൗ​ഹൃ​ദ ജി​ല്ല ആ​വു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ജി​ല്ലാ ന​ട​ത്തു​ക​യാ​ണ്.

കു​ട്ടി​ക​ളെ സാ​മൂ​ഹ്യ​ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി കൊ​ണ്ട് വ​രു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ത​ന​തു ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. എ ​ഡി എം ​അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ഡി .​ഷൈ​ന്‍ ദേ​വ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​വ​ര്‍​ണ​ന്‍ പ​ര​വൂ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബ ആ​ന്‍റ​ണി, എ​ന്‍. അ​ജി​ത് പ്ര​സാ​ദ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജി ​ആ​ന​ന്ദ്, ക​റ​വൂ​ര്‍ എ​ല്‍ .വ​ര്‍​ഗീ​സ്, ആ​ര്‍ മ​നോ​ജ്, അ​നീ​ഷ്, സി ​ഡ​ബ്‌​ള്യു സി ​ചെ​യ​ര്‍​മാ​ന്‍ സ​നി​ല്‍ വെ​ള്ളി​മ​ണ്‍ , വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.