+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു

ച​വ​റ: നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി ക്ല​ര്‍​ക്ക് പ​ന്മ​ന മേ​ക്കാ​ട്
വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന  സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു
ച​വ​റ: നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി ക്ല​ര്‍​ക്ക് പ​ന്മ​ന മേ​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഡെ​യി​ലി​ല്‍ അ​ഗ​സ്റ്റി​ന്‍​ വ​ര്‍​ഗീ​സ് (45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 25-ന് ​പു​ല​ര്‍​ച്ചെ അ​ഗ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​വാ​യ ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം ബെ​ന്‍​സ​ന്‍ കോ​ട്ടേ​ജി​ല്‍ ജോ​യ​ലി​നെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ കൊ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്നി​നി​ട​യി​ല്‍ നാ​ലം​ഗ സം​ഘം അ​ഗ​സ്റ്റ്യ​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ ഇ​ദ്ദേ​ഹ​ത്തെ​യും ജോ​യ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ല്‍ ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ അ​ഗ​സ്റ്റ്യ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ലി​നി അ​ഗ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: ആ​ന്‍​ഡ്രി​യ അ​ഗ​സ്റ്റ്യ​ന്‍, സ്റ്റീ​ഫ​ന്‍ അ​ഗ​സ്റ്റ്യ​ന്‍.​ അ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞുവ​ന്ന പ​ന്മ​ന മേ​ക്കാ​ട് ക​ല്ലി​ശേ​രി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജ​നെ സം​ഭ​വം ന​ട​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.