ചവറ: വൈസ്മെന്‍ ചവറ യൂണിറ്റ് മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും തുടര്‍ ചികിത്സാപദ്ധതികളും സംഘടിപ്പിക്കുന്നു.
ഇന്ന് ബേബിജോണ്‍ ഷഷ്ഠ്യാബ്ദി പൂര്‍ത്തി സ്മാരക മന്ദിരത്തില്‍ രാവിലെ ഒന്പതുമുതല് ഒന്നുവരെയാണ് ക്യാമ്പെന്ന് പ്രസിഡന്റ് ശശിബാബു, സെക്രട്ടറി ആല്‍ബര്‍ട്ട് ഡിക്രൂസ് എന്നിവര്‍ അറിയിച്ചു.ജനറല്‍ മെഡിസിന്,കാര്‍ഡിയോളജി,ഓര്‍ത്തോ പീഡിക്സ്, ഗൈനക്കോളജി എന്നി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും.
വിദഗ്ധ ചികിത്സ വേണ്ടവര്‍ക്ക് തുടര്‍ ചികിത്സയും നല്‍കും. എന്‍.വിജയന്‍പിളള എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 9496106149, 9496971075.
വൈസ്മെന്‍ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
11:19 PM Nov 16, 2018 | Deepika.com