പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍

11:02 PM Nov 16, 2018 | Deepika.com
പുനലൂർ: സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന വി​ധ​ത്തി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പു​ന​ലൂ​ര്‍ ടിബി ജം​ഗ്ഷ​നി​ല്‍ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ഇ​ത്ത​രം 50 റോ​ഡു​ക​ളെ​ങ്കി​ലും നി​ര്‍​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ല്ലാ റോ​ഡു​ക​ളു​ടേ​യും ആ​ധു​നീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കും.

ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ 5000 കോ​ടി രൂ​പ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. തു​ക ല​ഭ്യ​മാ​ക്കു​ന്ന മു​റ​യ്ക്ക് ര​ണ്ട​ര ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം സാ​ധ്യ​മാ​കും.

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ണം വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന മ​ല​യോ​ര - തീ​ര​ദേ​ശ ഹൈ​വേ​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 2020-ല്‍ ​ദേ​ശീ​യ പാ​ത നാ​ലു വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കാ​നാ​കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.

നാ​ലാ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 600 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​എ. രാ​ജ​ഗോ​പാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ഞ്ജു സു​രേ​ഷ്, അ​രു​ണാ​ദേ​വി, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ വി.​വി.ബി​നു, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ ഡി.സാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.