ത​മി​ഴ്നാ​ട്ടി​ലെ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ൻ കൊ​ല്ല​ത്തു​നി​ന്നും ആ​റം​ഗ​സം​ഘം

11:01 PM Nov 15, 2018 | Deepika.com
കൊ​ല്ലം: ത​മി​ഴ്നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി തീ​രം തേ​ടു​ന്ന ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട് ക​ട​ലൂ​ർ ജി​ല്ലാ അ​ധി​കാ​രി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം കൊ​ല്ല​ത്തു നി​ന്നും ആ​ക്ടീ​വ് ഹാം​സ് അ​മ​ച്വ​ർ റേ​ഡി​യോ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​റു പേ​ര​ട​ങ്ങു​ന്ന ഹാം ​ഓ​പ്പ​റേ​റ്റേ​ഴ്സി​ന്‍റെ ആ​ദ്യ​സം​ഘം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി.
കേ​ര​ളാ ഫ​യ​ർ​ആ​ൻ​ഡ് റെ​സ്ക്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച സി​ആ​ർ​വി സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട് ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ന​ട​ക്ക​മു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച എ​എ​ആ​ർ​എ​സ് അം​ഗ​ങ്ങ​ളും ക​മ്മ്യൂ​ണി​റ്റി റെ​സ്ക്യൂ വോ​ള​ണ്ടി​യേ​ഴ്സു​മാ​യ മാ​ത്യൂ കു​ഞ്ഞ് കു​ഞ്ഞ്, ബി​ജു.​എ​സ് , രാ​ജ​ൻ(​റോ​യ്), അ​ല​ൻ, വൈ​ശാ​ഖ്, താ​ജു​ദീ​ൻ എ​ന്നി​വ​രാ​ണ് ഏ​ത് പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ച് ത​മി​ഴ്നാ​ടി​ന് വേ​ണ്ടി എ​മ​ർ​ജ​ൻ​സി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും ര​ക്ഷാ​ദൗ​ത്യ​ത്തി​നു​മാ​യി ക​ട​ലൂ​ർ ജി​ല്ലാ​ക​ള​ക്ട്രേ​റ്റി​ൽ പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​യി​രി​ക്കു​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി സെ​ക്ര​ട്ട​റി നി​ഷാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​ജു ഗോ​പി​തി​ല​ക, രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന മ​റ്റൊ​രു ടീം ​കേ​ര​ള​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ പ്ര​ള​യ​ത്തി​ൽ സ്തു​ത്യ​ർ​ഹ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രാ​ണ് എ​എ​ആ​ർ​എ​സ് ടീം ​അം​ഗ​ങ്ങ​ൾ.