കൊല്ലം: വി. സാംബശിവന് നവതി ആഘോഷം രണ്ടാംഘട്ടത്തിന് തുടക്കമായി. ചിന്നക്കട വി. സാംബശിവന് സ്ക്വയറില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കലാരൂപമെന്ന നിലയ്ക്കും സാമൂഹിക പ്രസക്തിയുള്ള മാധ്യമമായും കഥാപ്രസംഗത്തിന് ഇപ്പോഴും പ്രസക്തിയുണ്ടന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം നാലിന് കൊല്ലം കാര്‍ത്തിക് 'യയാതി' എന്ന കഥയും ഏഴിന് ഡോ. വസന്തകുമാര്‍ സാംബശിവന് തന്റെ പുതിയ കഥയായ 'മാതംഗി' യും അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലിന് എ.ആര്. ചന്ദ്രന് 'വിളക്കിന് മാത്രമോ ചുവപ്പ്' എന്ന കഥയും ഏഴിന് തൊടിയൂര്‍ വസന്തകുമാരി 'മോണ്ടി ക്രിസ്റ്റോ' എന്ന കഥയും അവതരിപ്പിക്കും. വൈകുന്നേരം ആറിന് എം. നൗഷാദ് എംഎല്‍എ മുതിര്‍ന്ന കാഥികരെ ആദരിക്കും.
സാംബശിവന് നവതി കഥാപ്രസംഗ മേളയ്ക്ക് തുടക്കമായി
11:01 PM Nov 15, 2018 | Deepika.com