കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​യ നാ​ലുപേ​ർ അ​റ​സ്റ്റിൽ

11:33 PM Nov 14, 2018 | Deepika.com
കു​ള​ത്തു​പ്പു​ഴ: നെ​ടു​വ​ണ്ണൂ​ർ ക​ട​വി​ൽ കാ​ട്ടു​പ​ന്നി​യെ സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടി​പ്പി​ടി​ച്ച നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.
നെ​ടു​വ​ണ്ണൂ​ർ​ക്ക​ട​വ് റോ​ഡ് പു​റ​മ്പോ​ക്കി​ൽ ജി. ​സ​ബു (45) കു​വ​ക്കാ​ട് റോ​ഡ് പു​റ​മ്പോ​ക്കി​ൽ രാ​ജ​ൻ (കാ​ക്ക​ര​ജു​ൻ -35) പതിനഞ്ചേക്ക​റി​ൽ ശ്രീ​ജി​ത്ത് ഭ​വ​നി​ൽ ശ്രീ​മോ​ൻ (24) കു​റ​ക്കാ​ട് പു​റ​മ്പോ​ക്കി​ൽ ബാ​ല​കൃ​ഷ്ണ​ൻ (60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​തി​ന​ഞ്ചോ​ക്ക​ർ ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ​തി​നാ​ണ് കേ​സ്.
ഇ​റ​ച്ചി​യും സ്ഫോ​ട​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച നി​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ത​ല​യും ഇ​വ​രി​ൽ നി​ന്നു​ം ക​ണ്ടെ​ടു​ത്തു ഇ​വ​ർ നേ​ര​ത്തേ​യും സ​മാ​ന​കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രും ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളു​മാ​ണെ​ന്ന് അ​ഞ്ച​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ ബി.​ആ​ർ.​ജ​യ​ൻ പ​റ​ഞ്ഞു. പ്ര​തി​ക​ളെ​ പു​ന​ലൂ​ർ വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു .