സാം​ബ​ശി​വ​ൻ ന​വ​തി​യാ​ഘോ​ഷം: ക​ഥാ​പ്ര​സം​ഗ​മേ​ള ഇ​ന്നു​മു​ത​ൽ

11:33 PM Nov 14, 2018 | Deepika.com
കൊ​ല്ലം: കാ​ഥി​ക സാ​മ്രാ​ട്ട് വി.​സാം​ബ​ശി​വ​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ടം ഇ​ന്നു​മു​ത​ൽ 17വ​രെ കൊ​ല്ല​ത്ത് ന​ട​ക്കും. ചി​ന്ന​ക്ക​ട സാം​ബ​ശി​വ​ൻ സ്ക്വ​യ​റി​ൽ വി.​സാം​ബ​ശി​വ​ൻ ഫൗ​ണ്ടേ​ഷ​നും സാം​സ്കാ​രി​ക വ​കു​പ്പും ചേ​ർ​ന്നൊ​രു​ക്കു​ന്ന ക​ഥാ​പ്ര​സം​ഗ മേ​ള​യം സാ​ദ​ര​സ​ന്ധ്യ​യു​മാ​ണ് അ​ര​ങ്ങേ​റു​ക.
ക​ഥാ​പ്ര​സം​ഗം മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​ര​തി​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ല്ലം കാ​ർ​ത്തി​ക് യ​യാ​തി എ​ന്ന ക​ഥ​പ​റ​യും. രാ​ത്രി ഏ​ഴി​ന് ഡോ.​വ​സ​ന്ത​കു​മാ​ർ സാം​ബ​ശി​വ​ൻ പു​തി​യ ക​ഥ​യാ​യ മാ​തം​ഗി അ​വ​ത​രി​പ്പി​ക്കും. പ്ര​സ്തു​ത ക​ഥ​യു​ടെ ഉ​ദ്ഘാ​ട​ന​വും മേ​യ​ർ നി​ർ​വ​ഹി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് എ.​ആ​ർ.​ച​ന്ദ്ര​ൻ വി​ള​ക്കി​ന് മാ​ത്ര​മോ ചു​വ​പ്പ് എ​ന്ന ക​ഥ​പ​റ​യും. ആ​റി​ന് മു​തി​ർ​ന്ന കാ​ഥി​ക​രെ ആ​ദ​രി​ക്കു​ന്ന സ​മാ​ദ​ര സ​ന്ധ്യ ന​ട​ക്കും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴി​ന് തൊ​ടി​യൂ​ർ വ​സ​ന്ത​കു​മാ​രി മോ​ണ്ടി ക്രി​സ്റ്റോ എ​ന്ന ക​ഥ അ​വ​ത​രി​പ്പി​ക്കും.
17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വെ​ണ്മ​ണി രാ​ജു ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ എ​ന്ന ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കും. ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ക​വി ച​വ​റ കെ.​എ​സ്.​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് ക​ണ്ണ​ൻ ജി.​നാ​ഥ് ആ​ദ്യ​ത്തെ ക​ൺ​മ​ണി എ​ന്ന ക​ഥാ​പ്ര​സം​ഗം അ​വ​ത​രി​പ്പി​ക്കും.