ശാസ്താംകോട്ട: പേരക്കുട്ടികളുടെ സ്കൂളിൽ അവരോടൊപ്പം ഒരു ദിനം അവിസ്മരണീയമാക്കി മുത്തച്ഛൻമാരും മുത്തശിമാരും. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ കുട്ടികളുടെ മുത്തച്ഛന്മാരും മുത്തശിമാരുമാണ് കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും ഭക്ഷണം കഴിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും രസകരമായ നിമിഷങ്ങൾ പങ്കുവച്ചത്.
കഥകൾ ചൊല്ലിയും പാട്ടുകൾ പാടിയും ബാല്യത്തിന് കൗതുകം ചാർത്തുന്ന അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളുടെ ജീവിതത്തിലെ ബന്ധമാണെന്ന സന്ദേശം നൽകിയ ശിശുദിനാഘോഷം വ്യത്യസ്തമായി. ഓച്ചിറ ക്ഷേത്രസമിതി പ്രസിഡന്റ് പ്രഫ. ശശിധരൻ പിള്ള ഗ്രാന്റ് പേരന്റ്സ് ഡേ ഉദ്ഘാടനം ചെയ്തു. ജർമൻ വിദ്യാഭ്യാസ വിദഗ്ധൻ റൊണാൾഡ് നൊപ്പെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഡയറക്ടർ ഫാ. ഡോ. ഏബ്രഹാം തലോത്തിൽ ശിശുദിന സന്ദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ ജൂഡി തോമസ്, പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെന്റ്, ബേബി അൻസൽ, മിനിമോൾ എന്നിവർ നേതൃത്വം നൽകി.
തലമുറകളുടെ വിദ്യാലയ സംഗമം വേറിട്ടതായി
11:33 PM Nov 14, 2018 | Deepika.com