കൊട്ടാരക്കര: ചക്കുവരയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി. ബസിലെ കണ്ടക്ടറെ മർദിച്ചതായി പരാതി. കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ മൈലം സ്വദേശി സുരേന്ദ്രൻപിള്ള(46)യ്ക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം.
ബസ് പച്ചൂരിലെത്തിയപ്പോൾ ഒരു സംഘം ബസ് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നുവെന്ന് സുരേന്ദ്രൻപിള്ള പറയുന്നു. നാലു ബസുകളുണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രാക്ലേശം രൂക്ഷമായ റൂട്ടിൽ കെഎസ്ആർടിസി മാത്രമാണ് ആശ്രയം.
കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി
10:41 PM Nov 10, 2018 | Deepika.com