വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ത്സ്യ​വ്യാ​പാ​രി മ​രി​ച്ചു

01:56 AM Nov 10, 2018 | Deepika.com
ച​വ​റ : ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മ​ത്സ്യ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ച​വ​റ പ​ന്മ​ന​കോ​ലം ഷെ​മീ​ന മ​ൻ​സി​ലി​ൽ ക​മ​റു​ദീ​ൻ കു​ഞ്ഞ് ( 62 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9 .15ന് ​ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര പ​രി​മ​ണ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നി​ന്നും ക​ച്ച​വ​ട​ത്തി​നാ​യി മ​ത്സ്യ​വു​മാ​യി വ​രി​കെ ക​മ​റു​ദീ​ൻ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വും മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നാ​യ ച​വ​റ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി പ്ര​വീ​ൺ കു​മാ​റി​ന് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ക​മ​റു​ദീ​ന്‍റെ ബൈ​ക്കി​ൽ എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ത​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇദ്ദേഹത്തെ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം പോ​രു​ക്ക​ര ജ​മാ​അ​ത്തി​ൽ ഖ​ബ​റ​ട​ക്കി. അ​പ​ക​ട​ത്തി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഭാ​ര്യ :ഹൗ​ല​ത്ത് ബീ​വി. മ​ക്ക​ൾ : ന​വാ​സ് ,ഷ​മീ​ർ, ഷെ​റീ​ന, ഷ​മീ​ന , മ​രു​മ​ക​ൾ: സു​ധീ​ർ, ഷ​മീ​ർ, റ​ബി​യ.