‌പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

01:56 AM Nov 10, 2018 | Deepika.com
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ പ്ല​സ്‌​വ​ൺ വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ർ​ച്ച​ൽ കു​രു​വി​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ രേ​ഖ - അ​നി​ൽ​കു​മാ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​നു​പ​മ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. അ​നു​പ​മ പു​ന​ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​മ്മ ഇ​ള​യ മ​ക​ളെ സ്കൂ​ളി​ൽ അ​യ​ച്ചി​ട്ട് തി​രി​കെ​വ​രു​മ്പോ​ൾ വി​ളി​ച്ചി​ട്ട് മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫാ​നി​ൽ കെ​ട്ടി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ അ​നു​പ​മ​യെ ക​ണ്ട​ത്. അ​ഞ്ച​ൽ സി​ഐ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വീ​ട്ടി​ലും സ്കൂ​ളി​ലും എ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.