ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ബ​സി​ന​ടി​യി​ലേക്കു വീ​ണ് ബൈക്ക് യാത്രികൻ മ​രി​ച്ചു

12:42 AM Nov 06, 2018 | Deepika.com
ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന​ടി​യി​ലേ​ക്ക് തെറിച്ചുവീ​ണ് യു​വാ​വ് മ​രി​ച്ചു. പ​ന്മ​ന മു​ല്ല​ക്കേ​രി വെ​ളു​ത്തേ​ട​ത്ത് പ​രേ​ത​നാ​യ ബാ​ല​ന്‍​നാ​യ​രു​ടെ മ​ക​ന്‍ ഷി​ബി​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ല്‍ നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കും​വ​ഴി ക​രോ​ട്ട് ജം​ഗ്ഷ​നു സ​മീ​പം എ​തി​രെ വ​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ച്ച് തെറിച്ച ഷിബിൻ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ് ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​വി​വാ​ഹി​ത​നാ​യ ഷി​ബി​ന്‍ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍​മ​റാ​യി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യി​ട്ട് കു​റ​ച്ചു​ദി​വ​സ​മേ ആ​യി​ട്ടു​ള്ളൂ. മാ​താ​വ്: ഉ​ഷാ​കു​മാ​രി. സ​ഹോ​ദ​ര​ന്‍: ഷി​ബു(​ക​ണ്ണ​ന്‍) മാ​തൃ​ഭൂ​മി കൊ​ല്ലം. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും.