തൂങ്ങി മരിച്ചനിലയിൽ
12:42 AM Nov 06, 2018 | Deepika.com
പുനലൂർ : ഇരുപത് വയസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പിറവന്തൂർ കമുകുംചേരി മന്ദിരം മുക്കിൽ രോഹിത് ഭവനിൽ ബിജു- സ്മിത ദമ്പതികളുടെ മകൻ രാഹുലിനെ ആണ് വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനാപുരം എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന രാഹുൽ ഏതാനും മാസങ്ങൾക്കുമുമ്പ് പഠനം നിർത്തി എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.