സം​സ്ഥാ​ന ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് കൊ​ല്ല​ത്ത്

11:21 PM Nov 05, 2018 | Deepika.com
കൊ​ല്ലം: കൊ​ല്ലം നൈ​റ്റ് ട​സ്കേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം നാ​സാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്പ​തു​മു​ത​ൽ 11വ​രെ യോ​ന​ക്സ് യോ​ളോ ക​പ്പ് കേ​ര​ള സ്റ്റേ​റ്റ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്നു.
സം​സ്ഥാ​ന-​ജി​ല്ലാ ല​വ​ൽ രീ​തി​യി​ൽ‌ എ-​ലെ​വ​ൽ, ബി-​ല​വ​ൽ കാ​റ്റ​ഗ​റി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. എ ​ല​വ​ൽ കാ​റ്റ​ഗ​റി​യി​ൽ നാ​ഷ​ണ​ൽ റേ​റ്റിം​ഗ് താ​ര​ങ്ങ​ളും ബി-​ല​വ​ൽ കാ​റ്റ​ഗ​റി​യി​ൽ ജി​ല്ലാ താ​ര​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
എ-​ല​വ​ലി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 25000, 15000, 10000 രൂ​പ എ​ന്നി​ങ്ങ​നെ​യും ബി-​ല​വ​ലി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ​മ്മാ​ന​മാ​യി യ​ഥാ​ക്ര​മം 12500, 7500, 5000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും.
എ​മ​ർ​ജിം​ഗ് പ്ല​യ​ർ, ബെ​സ്റ്റ് പ്ല​യ​ർ എ​ന്നി​വ​ർ​ക്കും സ​മ്മാ​ന​മാ​യി ന​ൽ​കും. എ-​ലെ​വ​ൽ കാ​റ്റ​ഗ​റി​യി​ൽ ദേ​ശീ​യ ചാ​ന്പ്യ​ന്മാ​ര​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. യോ​ന​ക്സാ​ണ് യോ​ളോ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ.
എ-​ല​വ​ൽ കാ​റ്റ​ഗ​റി​ക്ക് 1000 രൂ​പ​യും ബി-​ലെ​വ​ലി​ന് 500 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്ട്രേ​ഷ​ന് 94471 82404 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം ആ​റി​ന് എം.​നൗ​ഷാ​ദ് എം​എ​ൽ​എ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ.​മ​ധു, സം​സ്ഥാ​ന ബാ​ഡ്മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ സം​ബ​ന്ധി​ക്കും.
11ന് ​രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, എം.​മു​കേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മാ​ന​ദാ​ന​ത്തി​ന് ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.