കൊല്ലം: പ്രസ്ക്ലബിന്റെ വി.ലക്ഷ്മണൻ സ്മാരക ജേർണലിസം അവാർഡിന് എം.ലക്ഷ്മി അർഹയായി. കേരള മീഡിയ അക്കാഡമിയിൽ നിന്ന് ടെലിവിഷൻ ജേർണലിസത്തിൽ 70 ശതമാനത്തിലധികം മാർക്കോടെെയാണ് പിജി ഡിപ്ലോമ പാസായത്.
കൊല്ലം പേരൂർ വിമൽ ഭവനിൽ അപ്പുക്കുട്ടൻപിള്ളയുടെയും മണിയമ്മയുടെയും മകളാണ്.
കൊല്ലം പ്രസ്ക്ലബിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന അന്തരിച്ച വി.ലക്ഷ്മണന്റെ സ്മരണാർഥം കൊല്ലം പ്രസ്ക്ലബ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശംസാപത്രവും അടങ്ങിയതാണ്.
ഉയർന്ന മാർക്കോടെ ജേർണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയിൽ നിന്നുള്ള വിദ്യാർഥിക്കാണ് ഓരോ വർഷവും ജേർണലിസം അവാർഡ് നൽകുന്നത്. ഒന്പതിന് രാവിലെ 11ന് പ്രസ്ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജേർണലിസം അവാർഡ് സമ്മാനിക്കും.
റോഡിലെ കുഴി നികത്തണം
കൊല്ലം: ചിന്നക്കട-എസ്എംപി പാലസ് റോഡിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിന് സമീപത്തെ വലിയ കുഴി നികത്താൻ അധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വി.ലക്ഷ്മണൻ സ്മാരക അവാർഡ് ലക്ഷ്മിക്ക്
11:21 PM Nov 05, 2018 | Deepika.com