പാരിപ്പള്ളിയിൽ സംസ്കാര നാടകമത്സരം തുടങ്ങി

11:21 PM Nov 05, 2018 | Deepika.com
ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള​ളി സം​സ്കാ​ര ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് സം​സ്ഥാ​ന പ്രഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​രം പാ​രി​പ്പ​ള​ളി​ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ തു​ട​ക്ക​മാ​യി.
10ന് ​സ​മാ​പി​ക്കും.​ അ​ന്ത​രി​ച്ച വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യ് പ​ന്ത്രണ്ടാ​മ​ത് നാ​ട​ക മ​ത്സ​രം സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്ന് സം​സ്കാ​ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
തൃ​ശൂ​ർ ര​ജ​പു​ത്ര​യു​ടെ പ​കി​ട, കോ​ഴി​ക്കോ​ട് നാ​ട​ക നി​ല​യ​ത്തി​ന്‍റെ മാ​ർ​ജാ​ര​ൻ, കൊ​ല്ലം അ​സീ​സി​യു​ടെ ഓ​ർ​ക്കു​ക വ​ല്ല​പ്പോ​ഴും, അ​മ്പ​ല​പ്പു​ഴ സാ​ര​ഥി​യു​ടെ ക​പ​ട ലോ​ക​ത്തെ ശ​രി​ക​ൾ, തൃ​ശൂ​ർ സ​ദ്ഗ​മ​യു​ടെ യ​ന്ത്രമ​നു​ഷ്യ​ൻ, തി​രു​വ​ന​ന്ത​പു​രം മ​ല​യാ​ള നാ​ട​ക വേ​ദി​യു​ടെ കി​സാ​ൻ രാ​മ​ന്‍റെ വി​ര​ലു​ക​ൾ, വ​ട​ക​ര വ​ര​ദ​യു​ടെ അ​ച്ച​ൻ, തി​രു​വ​ന​ന്ത​പു​രം ആ​രാ​ധ​ന​യു​ടെ ക​ന​ൽ​ചി​ല​മ്പ് എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.​
ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​ത്തി​ന് അ​ഖി​ൽ.​ജെ.​പ്ര​സാ​ദ് മെ​മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 15001രൂ​പ കാ​ഷ് അ​വാ​ർ​ഡും ര​ണ്ടാ​മ​ത്തെ ന​ല്ല നാ​ട​ക​ത്തി​ന് കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​യോ​ഗം എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 7501 രൂ​പ കാ​ഷ് അ​വാ​ർ​ഡും മൂ​ന്നാ​മ​ത്തെ മി​ക​ച്ച നാ​ട​ക​ത്തി​ന് സി​ദ്ധി ബു​ക്സ് ഉ​ട​മ പാ​മ്പു​റും പു​ത്ത​ൻ വീ​ട്ടി​ൽ കെ.​ശ്രീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 5001രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.​
മി​ക​ച്ച നാ​ട​ക ര​ച​യി​താ​വി​ന് കു​ള​മ​ട സോ​മാ​ന​ന്ദ​ൻ മെ​മോ​റി​യ​ൽ അ​വാ​ർ​ഡും മി​ക​ച്ച ന​ട​ന് ക​ളി​യി​ൽ വി.​പു​രു​ഷോ​ത്ത​മ​ൻ പി​ള​ള സ്മാ​ര​ക അ​വാ​ർ​ഡും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ നൂ​റി​ലേ​റെ നാ​ട​കാ​സ്വാ​ദ​രു​ടെ ഗാ​ല​പ്പ് പോ​ളി​ലൂ​ടെ​യാ​ണ് മി​ക​ച്ച​വ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ട് പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.​
സ്നേ​ഹ സ്പ​ർ​ശം ചി​കി​ത്സാ സ​ഹാ​യ​മാ​യി അ​യ്യാ​യി​രും രൂ​പ വീ​തം എ​ട്ട് പേ​ർ​ക്ക് ന​ൽ​കും.​ അ​ഞ്ച് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്ത് പേ​ർ​ക്ക് പ​ഠ​ന സ​ഹാ​യ​മാ​യി 1000രൂ​പ വീ​തം ന​ൽ​കും.​ നാ​ട​കോ​ത്സ​വ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ൻ വി.​ജ​യ​പ്ര​കാ​ശ് ചെ​യ​ർ​മാ​നും സം​സ്കാ​ര സെ​ക്ര​ട്ട​റി ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ ജ​ന​ർ ക​ൺ​വീ​ന​റു​മാ​യ 51 അം​ഗ സം​ഘാ​ട​ക സ​മി​തി നേ​തൃ​ത്വം ന​ൽ​കും.