വാളകം : അമ്പലക്കര - ആൽത്തറ മുകൾ പ്രദേശങ്ങളിൽ നാളുകളായി വഴിവിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നതിന് കാരണമാവുന്നു.
പ്രദേശവാസികൾക്ക് വഴി നടക്കാൻ കഴിയാത്ത സാഹചര്യമാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കുന്നു.
വാളകം എയ്ഡ് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഈ പ്രദേശത്ത് പോലീസിന്റെ ശ്രദ്ധ ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ വഴിവിളക്കുകൾ കൂടി കത്താതായതോടെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുകയാണ്. അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാളകം പൗരസമിതി അഭിപ്രായപ്പെട്ടു.
പൗരസമിതി പ്രവർത്തകരായ മാമ്പുഴ അലക്സാണ്ടർ ,എ കെമനോഹരൻ, പ്രിൻസ് ഫിലിപ്പ്, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല; സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം
11:21 PM Nov 05, 2018 | Deepika.com