ശ​ബ​രി​മ​ല​ വിഷയം; പി​ണ​റാ​യി​ സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രു​ം: എ.​എ.​അ​സീ​സ്

11:20 PM Nov 05, 2018 | Deepika.com
ക​രു​നാ​ഗ​പ്പ​ള്ളി: മ​ത​സൗ​ഹാ​ർ​ദത്തി​ന്‍റെ പ്ര​തീ​ക​മാ​യ ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കി​യ പി​ണ​റാ​യി​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് അഭിപ്രായപ്പെട്ടു.
ആ​ർഎ​സ്പി ​ക​രു​നാ​ഗ​പ്പ​ള്ളി മ​ണ്ഡ​ലം സ​മ്മേ​ള​നം ച​ങ്ങ​ൻ​കു​ള​ങ്ങ​ര എ​സ്ആ​ർവി യു​പി ​സ്കു​ളി​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ത്യ​വാ​ങ്ങ്മൂ​ലം പി​ൻ​വ​ലി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ധി ചോ​ദി​ച്ചു വാ​ങ്ങി​യ​താ​ണ്.
ഭ​ക്ത​ർ​ക്ക് മു​ന്നി​ൽ പി​ണ​റാ​യി​യു​ടെ വാ​ശി കാ​ണി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല ശ​ബ​രി​മ​ല.​ വി​മോ​ച​ന സ​മ​ര കാ​ല​ത്തെ ക​രി​നി​യ​മ​മാ​ണ് ശ​ബ​രി​മ​ല​യി​ലെ നി​രോ​ധാ​ജ്ഞ. ക​ല​ക്ക​വെ​ള്ള​ത്തി​ൽ എ​ങ്ങ​നെ മീ​ൻ പി​ടി​ക്കാ​മെ​ന്നാ​ണ് ബിജെപി​യും ശ്രീ​ധ​ര​ൻ​പി​ള്ള​യും ശ്ര​മി​ക്കു​ന്ന തെ​ന്നും എ.​എ.​അ​സീ​സ് പ​റ​ഞ്ഞു.
​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ .​സോ​ള​മ​ൻ, സി.​എം. ഷ​രീ​ഫ്, ആ​ർ.​ഓ​മ​ന​ദാ​സ്, ക്ലാ​പ്പ​ന ഷി​ബു, രാ​ജേ​ഷ് പ​ട്ട​ശേരി, ജി.​ശാ​ന്ത​കു​മാ​ർ, വി.​ജി.​പ്ര​ദീ​പ് കു​മാ​ർ, എം.​എ​സ്.​ഷൗ​ക്ക​ത്ത്, ഗ​ണേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.