ശി​വ​ദാ​സ​ന്‍റെ മ​ര​ണത്തിലെ ദു​രൂ​ഹ​ത നീ​ക്ക​ണം: കേ​ര​ള വി​ശ്വ​ക​ർ​മ്മ സ​ഭ

11:20 PM Nov 05, 2018 | Deepika.com
പു​ന​ലൂ​ർ: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യി കാ​ണാ​താ​യി 14 ദി​വ​സ​ന​ത്തി​നു​ശേ​ഷം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​യ്യ​പ്പ ഭ​ക്ത​ൻ ശി​വ​ദാ​സ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് കേ​ര​ള വി​ശ്വ​ക​ർ​മ്മ സ​ഭ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​ക്ടോ​ബ​ർ 18ന് ​ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യ ശി​വ​ദാ​സ​ൻ തി​രി​കെ എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് 21ന് ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ കാ​ല​യ​ള​വി​ൽ ശ​ബ​രി​മ​ല​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണ്. സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ല​ാഘ​വത്തോ​ടെ കാ​ണു​വാ​ൻ ശ്ര​മി​ക്ക​രു​ത്.
നി​ഷ്പ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്തി സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും ശി​വ​ദാ​സ​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് പി .ര​ഘു​നാ​ഥ​നും ജ​ന​റ​ൽ സെ​ക്രട്ട​റി റ്റി. ​കെ .സോ​മ​ശേ​ഖ​ര​നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.