ചവറ: കൊറ്റന്‍കുളങ്ങര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ആര്‍വൈഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് നല്കിയ ഗുണനിലവാരം കുറഞ്ഞ ആഹാരം കഴിച്ച് പത്തോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതുമായി ബന്ധപ്പെട്ട് ഉന്നതാധികാരികളെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ചവറ പോലീസ് സ്കൂള്‍ ഗേറ്റിന് മുന്നില്‍ വച്ച് തടഞ്ഞു. പ്രതിഷേധക്കാരും പ്രവര്ത്തരകും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തളളും നടന്നു. ജില്ല പ്രസിഡന്റ് എസ്. ലാലു ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വിഷ്ണുമോഹന്, ഷാനവാസ്, ജയലക്ഷ്മി, മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും സ്കൂള്‍ അധികൃതരുമായി ചര്‍ച്ച നടന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിച്ച് അന്വേഷണം നടത്തിയല്ലങ്കില് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു അധികൃതരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
ആര്‍വൈഎഫ് ് ചവറയിൽ പ്രതിഷേധ മാര്‍ച്ച് നടത്തി
11:20 PM Nov 05, 2018 | Deepika.com