കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​ഫ്രി​ക്ക​യി​ലേ​ക്ക്

11:14 PM Nov 03, 2018 | Deepika.com
കൊ​ല്ലം: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​നി​ധി​ക​രി​ച്ച് സം​ഘ​ത്തി​ല്‍ സീ​നി​യ​ര്‍ എം​പി​യാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും അം​ഗ​മാ​ണ്.
ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി സം​ഘം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ബോ​ട്ട്സ്വാ​നാ, സിം​ബാ​ബേ, മ​ലാ​വി, എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്ര ത​ല​വ​ന്മാ​രു​മാ​യും ന​യ​രൂ​പീ​ക​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യും ഉ​ഭ​യ​ത​ല ച​ര്‍​ച്ച ന​ട​ത്തും.
ഇ​ന്ത്യ​യും വി​വി​ധ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക, വ്യാ​പാ​ര ഉ​ട​മ്പ​ടി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക തു​ട​ങ്ങി​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ഭ​യ​ത​ല ച​ര്‍​ച്ച ന​ട​ത്തും.
ഏ​ഴു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി സം​ഘം ആ​റി​ന് തി​രി​ച്ച് ഡെ​ല്‍​ഹി​യി​ലെ​ത്തും.​ലോ​ക്സ​ഭ​യി​ല്‍ നി​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മാ​ത്ര​മാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന സം​ഘ​ത്തി​ലു​ള്ള​ത്.